ഖത്തറിൽ അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിള വിളനിലത്തിന് വേൾഡ് മലയാളി കൗൺസിൽ സമുചിതമായ യാത്രയയപ്പ് നൽകി.
ഐ സി സി മാനേജിംഗ് കമ്മിറ്റി ഇൻകാസ് ഖത്തർ, വേൾഡ് മലയാളീ കൗൺസിൽ , തുടങ്ങി പ്രമുഖ സംഘടനകളിലുൾപ്പെടെ ഖത്തറിലെ നിരവധി സാമൂഹ്യ സാംസ്കാരീക സംഘടനകളിൽ സ്ഥാനങ്ങൾ വഹിക്കുകയും , പ്രവർത്തിക്കുകയും ചെയ്ത സാം കുരുവിള സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അവരുടെ സാം അച്ചായനാണ്.
അരനൂറ്റാണ്ട് കാലം ഖത്തറിൽ പ്രവാസ ജീവിതം നയിച്ച ചുരുക്കം മലയാളികളിൽ ഒരാളാണ് സാം അച്ചായൻ. 1977 ൽ ഖത്തറിലെത്തി ഉടനെ തന്നെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി ഗൾഫ് ജീവിതം ആരംഭിച്ചു. ......
ദോഹ. ലോക പുസ്തകദിനത്തില്‍ മീഡിയ പ്ളസും ഫ്യൂച്ചര്‍ പോയന്റും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ടോക്ക് ശ്രദ്ധേയമായി
നല്ല സുഹൃത്തുക്കളാണ് ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും പ്രയോജനപ്പെടുകയെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ജീവിതം മാറ്റിമറിക്കാന്‍ സഹായകമാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്കും സൈബർ ഇടങ്ങളിലേക്കും പടർന്നതോടെ കർശന നടപടിയുമായി നേതൃത്വം. ഗ്രൂപ്പ് പോരും അണികൾ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള ആക്രമണവും അതിരുവിട്ടതോടെ, ഇനി പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.
പ്രധാന സംഭവവികാസങ്ങൾ:
അതൃപ്തി അറിയിച്ച് ഘടകകക്ഷികൾ:
കോൺഗ്രസിനുള്ളിലെ അധികാര തർക്കത്തിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ......
തിരുവനന്തപുരം: കേരളം വിധിയെഴുതിക്കഴിഞ്ഞു, ഇനി ഉറ്റുനോക്കുന്നത് മേയ് 4-ലേക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, വോട്ടിംഗ് ശതമാനത്തിലെയും വോട്ടുകളുടെ എണ്ണത്തിലെയും വൈരുദ്ധ്യം മുന്നണികളെ ഒരുപോലെ കുഴപ്പിക്കുകയാണ്. ......
തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് മുകളിൽ ഇരുട്ടിന്റെ നിഴൽ വീഴുന്നു. അണക്കെട്ടുകൾ വറ്റിവരണ്ടതും കരാറുകൾ പാളിയതും സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഏതു നിമിഷവും നിലയ്ക്കാവുന്ന വൈദ്യുതി ബന്ധവും, അപ്രഖ്യാപിതമായി എത്തുന്ന ലോഡ്ഷെഡിംഗും ചേർന്ന് വരുംദിവസങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് സൂചന.
പ്രതിസന്ധിയുടെ ഉള്ളറകൾ
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഉപഭോഗം 6,195 മെഗാവാട്ടിലേക്ക് കുതിച്ചുയരുമ്പോഴും, ആഭ്യന്തര ഉൽപാദനം വെറും 1,752 മെഗാവാട്ടിൽ ശ്വാസം മുട്ടുകയാണ്. ......
ന്യൂഡൽഹി: ബീഹാർ ക്രിക്കറ്റ് അസോസിയേഷൻ്റെ (BCA) പുതിയ ഓംബുഡ്സ്മാനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയിയെ സുപ്രീം കോടതി നിയമിച്ചു. നേരത്തെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന ജസ്റ്റിസ് അഭയ് എസ്. ......
ജയ്പൂർ:ജുഡീഷ്യറിയുടെ പടിയിറങ്ങുന്നത് വെറുമൊരു ഔദ്യോഗിക വിടവാങ്ങലല്ല, മറിച്ച് പുതിയൊരു സേവനപഥത്തിന്റെ തുടക്കമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പ്രസംഗം നിയമവൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജയ്പൂരിൽ വിരമിച്ച ജഡ്ജിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിരമിച്ച ജഡ്ജിമാരുടെ അനുഭവസമ്പത്ത് എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായൊരു രൂപരേഖ അദ്ദേഹം മുന്നോട്ടുവെച്ചു.
"ഒരിക്കൽ ജഡ്ജിയായാൽ എപ്പോഴും ജഡ്ജി തന്നെയാണ്" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ......
ബെംഗളൂരു: ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ബെംഗളൂരുവിലേ ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിൽ സ്ഥാപിച്ച ‘ആദിത്യ’ പ്ലാന്റ് ഉദ്ഘാടനം ചെയ്യവേയാണ് റയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബി-28 ശ്രേണിയിലെ ബുള്ളറ്റ് ട്രെയിൻ കോച്ചുകളാണ് ആദിത്യ പ്ലാന്റിൽ നിർമ്മിക്കുക.
തദ്ദേശീയ എൻജിനിയറിങ് ശേഷിയെ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിവെയ്പ്പ്. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ......
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവ് രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്.......